കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ വാഹനത്തിൽ നിന്നും കോൺക്രീറ്റ് മിക്സ് റോഡിൽ വീഴുന്നത് റോഡ് നശിക്കുന്നതിന് കാരണമാകുന്നു. ബി എം ആൻഡ് ബി സി നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച റോഡാണ് കോൺക്രീറ്റ് മിക്സിങ് വീണ് നശിക്കുന്നത്. വലിയ വാഹനങ്ങളിൽ എത്തിക്കുന്ന മിക്സുകൾ വലിയ തോതിൽ റോഡിൽ വീണ് കട്ട പിടിച്ച് കിടക്കുന്നുണ്ട്. തണ്ണിത്തോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളിൽ നിന്നാണ് മിക്സിങ് വീഴുന്നത്. വളവുകളിൽ വീണു കിടക്കുന്ന കോൺക്രീറ്റിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുവാൻ സാധ്യതയുണ്ട്. കയറ്റം കയറുമ്പോൾ ആണ് കൂടുതലും മിക്സിങ് റോഡിൽ വീഴുന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കണം എന്നും ആവശ്യം ശക്തമാകുന്നു.
റോഡിൽ കോൺക്രീറ്റ് മിക്സിംഗ് വീഴുന്നത് പതിവാകുന്നു
RECENT NEWS
Advertisment