എസ്ഡിപിഐ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പരിപാടിയെ അഭിസംബോധന ചെയ്തു. പത്തനംതിട്ട അബാൻ ടവറിൽ നടന്ന പരിപാടിയില്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ബ്രാഞ്ച് നേതൃത്വങ്ങള്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍ വരെയുളളവരാണ് പങ്കെടുത്തത്.

ആനുകാലിക രാഷ്ട്രീയം, പാര്‍ട്ടി നയനിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് വിജ്ഞാനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. സംശയനിവാരണത്തിന് ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ പി. ആർ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ധീൻ ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ധീൻ നിരണം, വൈസ് പ്രസിഡന്റ്‌ അഭിലാഷ് റാന്നി, ജില്ലാ സെക്രട്ടറിമാരായ സഫിയ പന്തളം, റിയാഷ് കുമ്മണ്ണൂർ, ജില്ലാ ട്രഷറെർ ഷാജി ആനകുത്തി എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, അൻസാരി ഏനാത്ത് വി എം ഫൈസൽ, പി എം അഹമ്മദ്‌ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...