പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പേ വാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പേവാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. ഇതിന് തൊട്ടുമുൻപ് ഇവിടെ ഉണ്ടായിരുന്ന രോ​ഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ വലിയൊരു അപകടമാണ് ഒഴിവായത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ട്. ഈ കെട്ടിടത്തിൽ രണ്ട് നിലകളിലായി 12 മുറികളാണ് ഉള്ളത്. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്.

അപകടം നടക്കുന്നതിന് തൊട്ടുമുൻപാണ് ഇവിടെ ഉണ്ടായിരുന്ന രോ​ഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ഇത് പണം നൽകി ഉപയോ​ഗിക്കുന്ന മുറിയാണ്. കേരള ഹെൽത്ത്, റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയാണ് ഇത് നടത്തുന്നത്. ഈ മുറിയുടെ പല ഭാ​ഗങ്ങളിൽ കോൺക്രീറ്റ് പാളികൾ ഇളകിയും കമ്പികൾ പുറത്തേക്ക് തള്ളിയും ഇരിക്കുന്ന അവസ്ഥയാണ്. കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങൾ കെട്ടിടത്തിനുണ്ട്. അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടം പിന്നെയും ഉപയോ​ഗിക്കുന്ന അവസ്ഥയാണ്. പുതിയൊരു കെട്ടിടം ഇതുവരെയും അനുവദിച്ച് കിട്ടിയിട്ടില്ല. അപക‌ടം നടന്ന ശേഷം ഈ മുറി അടച്ചുപൂട്ടിയിരിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...