എ​സ്.​പി.​ബിയുടെ നിര്യാണത്തില്‍ അ​നു​ശോ​ചി​ച്ച്‌ രാ​ഷ്ട്രീ​യ പ്ര​മു​ഖ​ര്‍

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച്‌ രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും സിനിമാലോകവും. എ​സ്പി​ബി​യു​ടെ വി​യോ​ഗ​ത്തി​ല്‍ രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും അ​ട​ക്ക​മു​ള്ള​വ​ര്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

‘ഇ​ന്ത്യ​ന്‍ സം​ഗീ​ത​ത്തി​ന് ശ്രു​തി​മ​ധു​ര നാ​ദ​മാ​ണ് ന​ഷ്ട​മാ​യ​ത്. പാ​ടു​ന്ന ച​ന്ദ്ര​നെ​ന്ന് ആ​രാ​ധ​ക​ര്‍ വാ​ഴ്ത്തി​യ ഗാ​യ​ക​നാ​ണ് എ​സ്പി​ബി. പ​ദ്മ​ഭൂ​ഷ​നും നി​ര​വ​ധി ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു.’- രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു.

എ​സ്പി​ബി​യു​ടെ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ വി​യോ​ഗം ന​മ്മു​ടെ സാം​സ്കാ​രി​ക ലോ​ക​ത്തെ ശു​ഷ്ക​മാ​ക്കി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ട്വീ​റ്റ് ചെ​യ്തു. ഇ​ന്ത്യ​യി​ലു​ടെ​നീ​ളം അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് പ്ര​സി​ദ്ധ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ര​മാ​ധു​ര്യ​ത്തോ​ട് കൂ​ടി​യ ശ​ബ്ദ​വും സം​ഗീ​ത​വും പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്രേ​ക്ഷ​ക​രെ സ്വാ​ധീ​നി​ച്ചു. ഈ ​ദുഃ​ഖ​ഘ​ട്ട​ത്തി​ല്‍ ത​ന്‍റെ പ്രാ​ര്‍​ത്ഥ​ന​യും ചി​ന്ത​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും ആ​രാ​ധ​ക​ര്‍​ക്കും ഒ​പ്പ​മു​ണ്ട്. ഓം ​ശാ​ന്തി.- പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ഇ​തി​ഹാ​സ സം​ഗീ​ത​ജ്ഞ​ന്‍ എ​സ്.​പി.​ബി​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​ഗാ​ത​മാ​യി ദുഃ​ഖി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദ​ത്തി​ലൂ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഗീ​ത ര​ച​ന​ക​ളി​ലൂ​ടെ​യും എ​ന്നെ​ന്നും ന​മ്മു​ടെ ഓ​ര്‍​മ​ക​ളി​ല്‍ അ​ദ്ദേ​ഹം നി​ല​നി​ല്‍​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ എ​സ്പി​ബി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ട്വീ​റ്റ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...