ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസിന്റെ ലഹരിവിരുദ്ധ കാംപയിൻ ‘യോദ്ധാവി’ ന്റെ ഭാഗമായി വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ ക്ലാസ്സ്‌ പെരുനാട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ റെജിതോമസ് നയിച്ചു. ഇന്ന് രാവിലെ സ്കൂളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ സുന്ദരേശൻ അധ്യക്ഷനായിരുന്നു. ബിന്ദുമോൾ പി ജോർജ്ജ് സ്വാഗതവും രജനി എസ് രേണുക കൃതജ്ഞതയും പറഞ്ഞു. ലഹരിവസ്തുക്കളുടെ ദോഷവശങ്ങൾ തുടങ്ങിയ കാര്യങ്ങൾ ക്ലാസ്സിൽ ചർച്ചചെയ്യപ്പെട്ടു. മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്സസ് പേഴ്സൺ, സ്കൂൾ എൻ എസ് എസ് ഇൻചാർജ്ജ് റജി, സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ പ്രേംജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...