ലഹരിവിരുദ്ധറാലിയും ബോധവൽക്കരണ നാടകവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിക്കെതിരെ പോലീസ് നടത്തുന്ന ‘യോദ്ധാവ് ‘ ബോധവൽക്കരണ പരിപാടി അടൂർ ജനമൈത്രി പോലീസും മണക്കാല തിയോളജിക്കൽ സെമിനാരിയും ചേർന്ന് നടത്തി. അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കേന്ദ്രീയ വിദ്യാലയം വരെ ലഹരിവിരുദ്ധ റാലി നടത്തുകയും തുടർന്ന് ഗവ. ബോയ്സ് ഗ്രൗണ്ടിൽ കുട്ടികൾക്കായി ലഘുനാടകം സംഘടിപ്പിക്കുകയും ചെയ്തു. സെമിനാരിയിലെ കുട്ടികളായിരുന്നു നാടകത്തിലെ അഭിനേതാക്കൾ. മൊബൈൽ ഫോണിന്റെ ദുരുപയോഗവും പുകവലി മദ്യപാനം വഴി മയക്കുമരുന്നുകളിലേക്കുള്ള വഴിവിട്ട യാത്രയും ചതിക്കുഴികളും ആയതു മൂലം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന ആഘാതങ്ങളും വരച്ചുകാട്ടുന്നതായിരുന്നു ലഘുനാടകം.

തിരിച്ചുവരവ് അസാധ്യമാക്കും വിധമുള്ള ലഹരി അടിമത്തം അകാലമരണത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞുവച്ചാണ് നാടകം അവസാനിക്കുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾ ഉൾപ്പെട്ട സദസ്സിന് നാടകം മികച്ച സന്ദേശമായി. മണക്കാല തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ആനി ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം അടൂർ എസ് ഐ ഷാജഹാൻ റാവുത്തർ നിർവഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ , എസ് സി പി ഓ മുനീർ, അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മൻസൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. റവ. തോമസ് മാത്യു ഡോ. ടി എം ജോസ്, ഡോ. ഐപ്പ് കെ എ, സാംജി കോശി, ബിജുമോൻ, ബ്ലെസ്സന്‍ തുടങ്ങിയവർ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....