റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നവരെ പിടിക്കാൻ സ്പെഷ്യൽ ഡ്രൈവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരത്തുകളിൽ ബൈക്ക് അഭ്യാസപ്രകടനം നടത്തുകയും അത് വീഡിയോ ആക്കി പോസ്റ്റ്‌ ചെയ്ത് ‘ആളാവാൻ ‘ ശ്രമിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് ജില്ലയിലും ആരംഭിച്ചു. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സഹിതമാവും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുക. ട്രാഫിക് ഐ ജി യുടെ നിർദേശപ്രകാരമാണ് നടപടി.

നിരത്തുകളിൽ ഇത്തരം നിയമലംഘകർ, തങ്ങൾ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ ഇൻസ്റ്റാഗ്രാമിൽ വീഡിയോ ആയി പോസ്റ്റ്‌ ചെയ്യുന്നത് പരിശോധിച്ച ശേഷം ലഭ്യമാകുന്ന വിവരം അനുസരിച്ചാവും നിയമലംഘകരെ പിടികൂടുകയെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയ്ക്ക് ഇന്ന് നടത്തിയ പ്രത്യേക ഡ്രൈവിൽ ജില്ലയിൽ നാലുപേർക്കെതിരെ നടപടിയെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടത്തും കോയിപ്രം, കൊടുമൺ പരിധികളിൽ ഓരോ സ്ഥലത്തുമാണ് യുവാക്കളായ നിയമലംഘകരെ കുടുക്കിയത്.

വാഹനത്തിൽ വരുത്തുന്ന രൂപമാറ്റം തുടങ്ങിയ നിയമലംഘനങ്ങൾക്ക് എതിരെ പ്രത്യേകം ശിക്ഷാനടപടികൾ സ്വീകരിക്കും. 5000 മുതൽ 25000 വരെയുള്ള തുകകളാണ് പിഴയായി ഈടാക്കുകയെന്നും ഗുരുതര കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന തുടരും. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരനാണ് സ്പെഷ്യൽ ഡ്രൈവിന്റെ മേൽനോട്ടച്ചുമതല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....