കൊവിഡ് 19 : ഊരുമൂപ്പന്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 രോഗബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഊരുമൂപ്പന്‍മാര്‍ക്കും ഫീല്‍ഡ് എസ്.ടി പ്രൊമോട്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു. കോവിഡ് 19 വൈറസ് ബാധയെക്കുറിച്ചും ജനങ്ങളിലുണ്ടായ ഭീതി തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രോഗം കൂടുതല്‍ പടരാതിരിക്കുവാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പൊതുജനങ്ങളും രോഗികളും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെകുറിച്ചും റാന്നി താലൂക്ക് ആശുപത്രി ആര്‍.എം.ഒ വൈശാഖ് ക്ലാസ് നയിച്ചു.

റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ.ഫിലിപ്പ്, ആരോഗ്യ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് എം.ആര്‍ സുരേഷ്‌കുമാര്‍, റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ വി.ആര്‍ മധു, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.അജി, ഊരുമൂപ്പന്‍മാര്‍, എസ്.ടി പ്രൊമോട്ടര്‍മാര്‍, റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...