ബൈബിൾ സൊസൈറ്റി ബ്രാഞ്ച് ഭാരവാഹികളുടെ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള ഓക്സിലിയറി ബ്രാഞ്ച് ഭാരവാഹികളുടെ ദ്വിദിന സമ്മേളനം 2024
നവംബർ 8, 9 തീയതികളിൽ കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററിൽ നടത്തപ്പെട്ടു. ഓക്സിലിയറി കമ്മിറ്റി അംഗവും മാർത്തോമ്മാ സഭ വികാരി ജനറലുമായ വെരി റവ. മാത്യു ജോൺ അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റൺ ചർച്ച് സഭ പരമാദ്ധ്യക്ഷൻ അഭി. ഡോ. മോറാൻ മോർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ബൈബിൾ ഒരു പുരാതന ഗ്രന്ഥത്തെക്കാൾ ഉപരിയാണ്. അത് ദൈവത്തിന്റെ ജീവനുള്ളതും ജീവിപ്പിക്കുന്നതുമായ വചനമാണ്. അതിന്റെ സത്യം സമയത്തെയും കാലങ്ങളെയും മറികടക്കുന്നതാണെന്ന് മെത്രാപ്പോലീത്ത ഉദ്ഘാടന സന്ദേശത്തിലൂടെ പറഞ്ഞു.

ഓക്സിലിയറി വൈസ് പ്രസിഡന്റ് അഭി. വി. എസ്. ഫ്രാൻസിസ്, അഭി. ഡോ. മലയിൽ സാബു കോശി ചെറിയാൻ, റവ. ഡോ. എം. മാണി ചാക്കോ, റവ. ഡോ. വി. എസ്. വറുഗീസ്, റവ. ജിജി ജോൺ ജേക്കബ്, റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ്, മെർലിൻ റ്റി. മാത്യു, ഡോ. സാബു റ്റി. തോമസ്‌, അഡ്വ. പി. വി. ചെറിയാൻ, ഷെവ. ഡോ. കോശി എം. ജോർജ്ജ് എന്നിവർ “പുരാതനവും പരമാർത്ഥവുമായ തിരുവചനം: ദൈവഹിതത്തിന്റെ പ്രതിധ്വനി” എന്ന വിഷയത്തെ അധികരിച്ച് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സമാപന യോഗത്തിനും സമർപ്പണ ശുശ്രൂഷയ്ക്കും വെരി റവ. ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ നേതൃത്വം നൽകി. കോട്ടയം ബ്രാഞ്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു. കേരളത്തിന്റെ വിവിധ ബ്രാഞ്ചുകളിൽനിന്നും വൈദീകരും പാസ്റ്റർമാരും ഉൾപ്പെടെ 200 ൽ പരം പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...