സിൽവർലൈൻ കല്ലിടലിനിടെ സംഘർഷം ; കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർലൈൻ കല്ലിടൽ പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറയിൽ സംഘർഷം. പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും. കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. സർവേ നടപടികൾ നിർത്തിവച്ച പ്രദേശമായിരുന്നു കരിച്ചാറ. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കല്ലിടൽ നടപടി ആരംഭിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നത്. പദ്ധതി പ്രദേശത്ത് കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ തടയാനെത്തി.

തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു. ബോധരഹിതനായി വീണ പ്രവർത്തകനെ റോഡിൽ നിന്ന് മാറ്റിയില്ല. ഇപ്പോൾ ഈ പ്രവർത്തകന് ചുറ്റും നിന്ന് മുദ്രാവാക്യം വിളിക്കുകയാണ് മറ്റ് കോൺഗ്രസ് പ്രവർത്തകർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...