ക്ഷേത്രോത്സവത്തിലെ സംഘർഷം ; ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ബിജെപി കൗൺസിലർ ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയി ബിജെപി കൗൺസിലർ. ബിജെപി കൗൺസിലർ ആർ സുഗതനാണ് ഒളിവിൽ പോയത്. കേസിലെ നാലാം പ്രതി നേരത്തെ അറസ്റ്റിലായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഒന്നാം പ്രതിയായ സുഗതൻ ഒളിവിൽ പോയതെന്ന് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ക്ഷേത്ര പരിസരത്ത് നടന്ന ഗാനമേളയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഭവത്തിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഭക്തിഗാന മേളയിൽ ബഹളമുണ്ടാക്കിയ വരെ തടഞ്ഞെന്നാണ് വാഴോട്ടുകോണം കൗൺസിലർ സുഗതൻ്റെ വാദം.എന്നാൽ സിപിഎം പ്രവർത്തകരെ മനപ്പൂർവം മർദിച്ചെന്നാണ് എൽഡിഎഫ് പരാതി. സംഭവത്തിന് പിന്നാലെ വട്ടിയൂർക്കാവ് പോലീസ് കേസെടുത്തിരുന്നു. നാലാംപ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷ് ആണ് പിടിയിലായത്. ഒളിവിലായ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...