കൊണ്ടോട്ടിയിൽ ഓട്ടോറിക്ഷ ക്വാറിയിലേക്ക് മറിഞ്ഞ് അപകടം ; രണ്ടുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊണ്ടോട്ടിയിൽ 100 അടിയിലധികം താഴ്ചയുള്ള ക്വാറിയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ചെപ്പിലക്കുന്ന് സ്വദേശി പനങ്ങാടൻ അയ്യപ്പൻ ഓട്ടോ ഡ്രൈവറായ മേലങ്ങാടി സ്വദേശി സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. കൊണ്ടോട്ടി ബ്ലോക്ക് ഓഫീസിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിൽ വെച്ചാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. പാതയോരത്ത് നിർത്തിയിട്ടിരുന്ന ഒരു ബൈക്കിന് മുകളിലൂടെ ഉയരം കുറഞ്ഞ സംരക്ഷണ ഭിത്തിയും മറികടന്നാണ് വാഹനം ക്വാറിയിലേക്ക് വീണത്.

അപകടസമയത്ത് മരക്കൊമ്പിൽ കുടുങ്ങിക്കിടന്നതിനാലാണ് ഡ്രൈവർ സുകുമാരൻ വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാൽ യാത്രക്കാരനായ അയ്യപ്പൻ ഓട്ടോയ്ക്കുള്ളിൽ തന്നെ താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സുകുമാരനെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...