അങ്കമാലിയിൽ ഇടഞ്ഞ ആനയെ മയക്കുവെടിവെച്ച് തളച്ചു

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ ഏറെനേരത്തേ ശ്രമത്തിനൊടുവിൽ തളച്ചു. സ്ഥലത്തെത്തിയ ആർആർടി സംഘം മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. റോജി എം. ജോൺ എംഎൽഎ ആണ് ഇക്കാര്യം അറിയിച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആനയെ മയക്കുവെടിച്ചെന്നും ഇപ്പോൾ ശാന്തനായെന്നും റോജി എം. ജോൺ പറഞ്ഞു. മെഡിക്കൽ സംഘം പരിശോധിച്ച ശേഷം ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളും.

മറ്റ് ക്ഷേത്രങ്ങളിൽ ഉത്സവത്തിനായി കൊണ്ടുവരുന്ന ആനകളെ ഈ ക്ഷേത്രത്തിൽ തൊഴീക്കാൻ കൊണ്ടുവരുന്ന ഒരു രീതിയുണ്ട്. അങ്ങനെ കൊണ്ടുവന്നപ്പോഴാണ് ആനയിടഞ്ഞതെന്നും എംഎൽഎ പറഞ്ഞു. തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചു. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തതായാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...