പശ്ചിമബംഗാളിൽ സംഘർഷം ; ഒരാൾ വെടിയേറ്റ് മരിച്ചു, നിരവധിപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊ​ൽ​ക്ക​ത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും സം​ഘ​ർ​ഷം. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (ടി.​എം.​സി) പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. കാ​ത​ൽ​ബെ​രി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൃ​ണ​മൂ​ൽ സ്ഥാ​നാ​ർ​ഥി മ​ൻ​വാ​ര​യു​ടെ പി​താ​വ് ജി​യാ​റു​ൽ മൊ​ല്ല​യാ​ണ് (52) മ​രി​ച്ച​ത്.സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ബ​സ​ന്തി​യി​ലെ ഫു​ൽ​മ​ല​ഞ്ച മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മൊ​ല്ല​ക്ക് വെ​ടി​യേ​റ്റ​ത്. രാ​ഷ്ട്രീ​യം വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൊ​ല്ല​ക്ക് എ​തി​രാ​ളി​ക​ളി​ൽ​നി​ന്ന് നി​ര​ന്ത​രം ഭീ​ഷ​ണി​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും മ​ൻ​വാ​ര പ​റ​ഞ്ഞു

ഞാ​യ​റാ​ഴ്ച പ​ശ്ചി​മ മേ​ദി​നി​പു​ർ ജി​ല്ല​യി​ൽ സി.​പി.​എം, ഐ.​എ​സ്.​എ​ഫ് അ​നു​ഭാ​വി​ക​ളും ടി.​എം.​സി​യു​ടെ പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന് 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ച​ൽ​ത​ബെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ടി.​എം.​സി സ്ഥാ​നാ​ർ​ഥി ഇ​ബ്രാ​ഹിം മൊ​ല്ല​ക്ക് കു​ത്തേ​റ്റു. രാ​ത്രി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ് സൗ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ ഭം​ഗാ​റി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച രാ​ത്രി ദി​ൻ​ഹ​ത മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ ടി.​എം.​സി സ്ഥാ​നാ​ർ​ഥി​യു​ടെ ബ​ന്ധു​വും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ളി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​തു​വ​രെ 10 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജൂ​ലൈ എ​ട്ടി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...