മണിപ്പൂരിൽ നാലു മരണം കൂടി; കുക്കി ഗ്രാമത്തിൽ ചർച്ച് തീവെച്ച് നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ: മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ വംശീയകലാപം തുടരുന്ന മണിപ്പൂരിൽ നാലുപേർ കൂടി കൊല്ലപ്പെട്ടു. ബിഷ്ണുപുർ, ചുരാചാന്ദ്പുർ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്.വെള്ളിയാഴ്ച അർധരാത്രി 12.05ഓടെ മെയ്തേയ് ഗ്രാമമായ ഖുജുമ താബിക്ക് സമീപം ഗ്രാമീണർ സ്ഥാപിച്ച ബാരിക്കേഡുകൾ സായുധരായ ഒരുസംഘം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. സംഘർഷം ആരംഭിച്ചപ്പോൾ ഗ്രാമീണർ സ്ഥാപിച്ചതാണ് ഈ ബങ്കർ. ഇരുഭാഗങ്ങളിൽനിന്നുണ്ടായ ആക്രമണത്തിൽ മൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടു. ആക്രമികൾ മലമുകളിൽനിന്നാണ് എത്തിയതെന്ന് സംശയിക്കുന്നു. പോലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ട് സുരക്ഷിതസ്ഥാനങ്ങളിൽ ഒളിച്ചിരുന്ന ആക്രമി സംഘവുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായി ബിഷ്ണുപുർ ജില്ല പോലീസ് സൂപ്രണ്ട് ഹെയ്സനാം ബൽറാം സിങ് പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഗ്രാമത്തിൽനിന്ന് പുറത്തെത്തിയ വലിയൊരു ജനക്കൂട്ടം ചുരാചാന്ദ്പുർ ജില്ലയിലെ കുക്കി ഗ്രാമങ്ങളായ ലാങ്സായും ചിങ്‍ലാങ്മേയും ആക്രമിച്ചു. സംഭവത്തിൽ ഒരു ഗ്രാമീണ സന്നദ്ധപ്രവർത്തകൻ കൊല്ലപ്പെട്ടു. പ്രദേശത്തെ ഒരു ചർച്ച് ആക്രമികൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി കുംബി നിയമസഭാംഗം സനാസം പ്രേംചന്ദ്ര സിങ്ങിന്റെ വസതിയിൽ ജനക്കൂട്ടമെത്തി. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും ഇവിടെ എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ; ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി...

0
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...