ചെങ്കടലിലെ സംഘർഷ സാഹചര്യം ; ഒമാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി എസ്.ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽബുസൈദിയുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ദിവസമാണ് ഇരുവരും ഫോൺ സംഭാഷണം നടത്തിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ചെങ്കടലിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചതായും എസ് ജയശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധം നിലനിർത്തുന്നതിനെ കുറിച്ച് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ചെങ്കടലിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാഹചര്യം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയവും ചൂണ്ടിക്കാട്ടി. സമുദ്ര വാണിജ്യ ഗതാഗതത്തിനുള്ള ഭീഷണികൾ ഇന്ത്യയുടെ ഊർജ, സാമ്പത്തിക താത്പ്പര്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ്, ഇറാൻ വിദേശകാര്യമന്ത്രി, യുഎഇ പ്രസിഡന്റ് എന്നിവരുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...