അങ്കമാലി – ശബരി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട എം പിമാർക്ക് അഭിനന്ദനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അങ്കമാലി -എരുമേലി ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്റ് മണ്ഡലങ്ങളിലെ എം പി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി. സംസ്ഥാന സർക്കാർ അങ്കമാലി – എരുമേലി റെയിൽവേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണത്തിന് മുൻഗണന നൽകണമെന്ന് കേരളത്തിൽ നിന്നുള്ള 26 എം പിമാർ റെയിൽവേ മന്ത്രിയ്ക്ക് സംയുക്ത നിവേദനം നൽകിയിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എം പി മാർ പറഞ്ഞു.

സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതു കൊണ്ടാണ് അങ്കമാലി -ശബരി റെയിൽവേ പദ്ധതിയൂടെ നിർമ്മാണം പുനരാരംഭിക്കാനാകാത്തതെന്ന് റെയിൽവേ മന്ത്രി മറുപടി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ഏറെ കാലമായി കാത്തിരിക്കുന്ന അങ്കമാലി – എരുമേലി റെയിൽവേ പദ്ധതി വിട്ടുവീഴ്ച്ച ചെയ്ത് നടപ്പിലാക്കണമെന്നും അതിനായി പരിപൂർണ്ണ സഹകരണം ഉണ്ടാകുമെന്നും മന്ത്രിയെ അറിയിച്ചെന്നും എംപിമാർ പറഞ്ഞു. അങ്കമാലി -എരുമേലി റെയിൽവേ പദ്ധതി നിർമ്മാണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെയും എം പി മാരെയും പങ്കെടുപ്പിച്ചു മീറ്റിംഗ് വിളിച്ചു ചേർക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പ് നൽകിയെന്നും എം പി മാർ പറഞ്ഞു.

അങ്കമാലി – എരുമേലി ശബരി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണമെന്നും ദക്ഷിണ റെയിൽവേയൂടെ ധനകാര്യ വിഭാഗം അംഗീകരിച്ച പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട എം പിമാരെ ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ഭാരവാഹികളായ ഡീജോ കാപ്പൻ, ബാബു പോൾ എക്സ് എം എൽ എ, ജിജോ പനച്ചിനാനി, അഡ്വ. സി കെ. വിദ്യാസാഗർ, അനിയൻ എരുമേലി, എ കെ ചന്ദ്രമോഹൻ, അഡ്വ. ആർ മനോജ്‌ പാലാ, അജി ബി. റാന്നി, ദിപു രവി, ജെയ്സൺ മാന്തോട്ടം, സജി കുടിയിരിപ്പിൽ, ടോമിച്ചൻ ഐക്കര, അഡ്വ. ഇ ഇ റഹിം, അഡ്വ. ശരൺ രവീന്ദ്രൻ, എം പി വിശ്വനാഥൻ നായർ, സലിം നെടുങ്ങാട്ടുകുടി, ടി കെ രാജപ്പൻ തുടങ്ങിയവരാണ് അഭിനന്ദിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...