ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലുൾപ്പെടുത്താൻ കോൺ​ഗ്രസിൽ സജീവ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലുൾപ്പെടുത്താൻ കോൺ​ഗ്രസിൽ സജീവ നീക്കം. ചെന്നിത്തലയെ മന്ത്രിസഭയിൽ ചേരാൻ വി.ഡി. സതീശൻ ക്ഷണിക്കും. ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രമേശ് ചെന്നിത്തല മന്ത്രിയാകണമെന്നാണ് ഗ്രൂപ്പിന്റെയും ആവശ്യം. ചെന്നിത്തല മന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് വീണ്ടും ആവശ്യപ്പെടും. ചെന്നിത്തല വിഡിയെ പാർലമെൻ്ററി പാർട്ടി നേതാവായി അംഗീകരിച്ച് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. അതേസമയം, വി.ഡി. സതീശൻ ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കും.

പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ അനുവദിക്കും. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി. ആർക്കെക്കെയാണ് സ്ഥാനം ലഭിക്കുക എന്നതാണ് ഇനിയുടെ ആകാംക്ഷ. രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി.ഡി. സതീശൻ ക്ഷണിക്കും. ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺ​ഗ്രിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...