വലിയ ജനപ്രവാഹം കേരളീയത്തിനുണ്ടാകുമെന്ന് കോണ്‍ഗ്രസും ബിജെപിയും ഭയക്കുന്നു ; പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളീയത്തിന്റെ ജനപങ്കാളിത്തം പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയും കേരളീയം സംഘാടകസമിതി ചെയര്‍മാനുമായ വി ശിവൻകുട്ടി. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച ഉദ്ഘാടനച്ചടങ്ങാണ് കേരളീയത്തിന്റേത്. ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമാതാരങ്ങളായ കമല്‍ഹാസൻ, മമ്മൂട്ടി, മോഹൻലാല്‍,ശോഭന തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കേരള ചരിത്രത്തെ രേഖപ്പെടുത്തുന്നതും വര്‍ത്തമാനകാല കേരളത്തെ വിശദീകരിക്കുന്നതും ഭാവി കേരളത്തെ ചൂണ്ടിക്കാണിക്കുന്നതുമായ നിരവധി പരിപാടികള്‍ കേരളീയത്തോട് അനുബന്ധിച്ച്‌ നടത്തുന്നുണ്ട്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്.

സെമിനാറുകള്‍, ഫിലിം ഫെസ്റ്റ്, പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍, ഫുഡ് ഫെസ്റ്റ്, ഫ്ളവര്‍ഷോ, ട്രേഡ് ഫെയര്‍, ബി ടു ബി മീറ്റുകള്‍, ദീപാലങ്കാരം എന്നിവ കേരളീയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. വലിയ ജനപ്രവാഹം കേരളീയത്തിലേക്ക് ഉണ്ടാകും എന്ന് ബിജെപിയും കോണ്‍ഗ്രസും ഭയക്കുന്നു. കേരളീയം ഉദ്ഘാടന വേദിയിലേക്ക് ബിജെപി ഇന്ന് നടത്തിയ മാര്‍ച്ച്‌ അത് കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചാണ്. ബിജെപിയുടെ ഈ ആഗ്രഹം ഒരിക്കലും അനുവദിക്കില്ല. കേരളത്തിന്റെ മഹോത്സവം ആകുന്ന കേരളീയത്തില്‍ അഴിമതി ആരോപിക്കുക എന്നതാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ചെയ്ത് വരുന്നത്. യാതൊരു തെളിവുമില്ലാതെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്.കേരളീയത്തിന്റെ വൻവിജയം ഇരുകൂട്ടര്‍ക്കുമുള്ള കൃത്യമായ മറുപടിയാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....