ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് കരിപ്പെട്ടി പ്രയോജനപ്രദം ; എങ്ങനെയെന്നറിയൂ

For full experience, Download our mobile application:
Get it on Google Play

ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഒരു വിഭാഗം പേരുടെ ഏറ്റവും വലിയ പ്രശ്നമാണ് വയറുവേദന. നേരിയ രീതിയിലെങ്കിലും ആര്‍ത്തവസമയത്ത് വയറുവേദന അനുഭവപ്പെടാത്ത സ്ത്രീകള്‍ ഇന്ന് കുറവാണെന്ന് പറയാം. ജീവിതരീതികള്‍ അനാരോഗ്യകരമാകുന്നതിന് അനുസരിച്ച് ആര്‍ത്തവപ്രശ്നങ്ങള്‍ ഏറിവരുന്നതിന്‍റെ ഭാഗമായാണ് ഇതും. ആര്‍ത്തവവേദനയ്ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പരിഹാരങ്ങള്‍ പലതുണ്ട്. ഇക്കൂട്ടത്തില്‍ ചെയ്തുനോക്കാവുന്ന ഒരു പൊടിക്കൈ ആണ് പങ്കുവെയ്ക്കുന്നത്. കരിപ്പെട്ടി അഥവാ പനംചക്കര നിങ്ങളെല്ലാം കണ്ടിരിക്കും. പണ്ടെല്ലാം വീടുകളില്‍ കൊണ്ടുനടന്ന് ഇത് വില്‍ക്കുന്ന ആളുകളെ നിരത്തുകളിലെല്ലാം കാണാമായിരുന്നു. എന്നാലിന്ന് കരിപ്പെട്ടിയും ഒരു സൂപ്പര്‍മാര്‍ക്കറ്റ് വിഭവമായിക്കഴിഞ്ഞിട്ടുണ്ട്.

പല ആരോഗ്യഗുണങ്ങളുമുണ്ട് എന്നതിനാല്‍ തന്നെ കരിപ്പെട്ടി ഇപ്പോഴും ആളുകള്‍ ഏറെ ഉപയോഗിക്കാറുണ്ട്. ആര്‍ത്തവസമയത്തെ വേദന ലഘൂകരിക്കാനും കരിപ്പെട്ടി പ്രയോജനപ്രദമാണ്. അതിനാല്‍ ആര്‍ത്തവസമയത്ത് വേദനയുള്ള സ്ത്രീകള്‍ക്ക് കരിപ്പെട്ടി ഉപയോഗിച്ച് ചായ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് വേദന കുറയ്ക്കാൻ സഹായിക്കും. അല്ലെങ്കില്‍ കരിപ്പെട്ടി അല്‍പം വെറുതെയെടുത്ത് കഴിച്ചാലും മതി. ഇതിനും ഫലം കാണാം. കരിപ്പെട്ടിയില്‍ ആര്‍ത്തവ വേദന അടക്കമുള്ള വയറുവേദനകളും അതുപോലെ തന്നെ സന്ധിവേദനയുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...