തമിഴ്നാട്ടിലെ കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തർക്കങ്ങൾക്കൊടുവിൽ തമിഴ്നാട്ടിലെ കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വിളവങ്കോട്, ടിടി പ്രവീൺ സ്ഥാനാർഥിയായി മത്സരിക്കും. അതേസമയം, തർക്കം മുറുകിയതോടെ മേലൂർ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയാണ് ടിടി പ്രവീൺ. കേരളവുമായി ബന്ധപ്പെട്ട സമവാക്യങ്ങൾ, അതിർത്തി മണ്ഡലങ്ങളിൽ സ്വാധീനം ചെയ്യുമെന്നാണ് കോൺഗ്രസ്സ് വിലയിരുത്തൽ. കേരളത്തിൽ കണ്ണ് വെച്ചുകൊണ്ടാണ് കന്യാകുമാരിയിലെ കോൺഗ്രസ്‌ സീറ്റ് പ്രഖ്യാപനം. തിരുവനന്തപുരം ജില്ലയിൽ വലിയ സ്വാധീനമുള്ള സഭയാണ്. നെയ്യാറ്റിൻകര, പാറശാല നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ സഭക്ക് സ്വാധീനമുണ്ട്.

28 വർഷമായി വിളവങ്കോട് താമസിക്കുന്നയാളാണെന്നും 50,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും പ്രവീൺ പറഞ്ഞു. കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന വിജയധാരണി എതിരാളി ആയതിൽ സന്തോഷമുണ്ട്. വിളവങ്കോട് കോൺഗ്രസ്സ് മണ്ഡലമാണെന്നും ടിടി പ്രവീൺ പറഞ്ഞു. തിരുവനന്തപുരത്തെ 8-9 മണ്ഡലങ്ങളിൽ സിഎസ്ഐ സഭ നിർണായക ശക്തിയാണ്. താൻ സഭയുടെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ആണ്. സഭയ്ക്ക് മര്യാദ നൽകിയ പാർട്ടിയെ ജനം കൈവിടില്ല. അതിനുള്ള പ്രവർത്തനം സഭയിൽ നിന്നുണ്ടാകും. യുഡിഎഫ് പിന്തുണയിൽ നാളെ തന്നെ തീരുമാനം ഉണ്ടാകുമെന്നും ടി.ടി.പ്രവീൺ പ്രതികരിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...