ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തിയാണ് കിഷന്‍ചന്ദ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കിഷന്‍ചന്ദിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നായിരുന്നു നടപടി. സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കിഷന്‍ചന്ദ് അടക്കം ഒരു വിഭാഗം നേതാക്കള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ആര്‍ജെഡി പരാജയപ്പെട്ടിരുന്നു. ഇതില്‍ മൂന്നിടത്ത് സിപിഐഎം കാലുവാരിയെന്നായിരുന്നു കിഷന്‍ചന്ദ് അടക്കമുള്ളവരുടെ ആരോപണം. ഇതിന് പിന്നാലെ സിപിഐഎമ്മുമായി കിഷന്‍ചന്ദിന്റെ നേതൃത്വത്തിലുള്ള സംഘം അകന്നിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് എം കമലം അനുസ്മരണ പരിപാടിയില്‍ കിഷന്‍ചന്ദ് പങ്കെടുത്തു. സിപിഐഎം വോട്ട് മറിച്ച രാഷ്ട്രീയ പ്രസ്ഥാനമെന്ന് കിഷന്‍ചന്ദ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കിഷന്‍ചന്ദ് നിലപാട് കടുപ്പിച്ചു. മാര്‍ച്ച് 25ന് കോഴിക്കോട് നടന്ന യുഡിഎഫ് റാലിയില്‍ കിഷന്‍ചന്ദ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കിഷന്‍ചന്ദിനെ ആര്‍ജെഡി പുറത്താക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...