രാഹുൽ ഗാന്ധിയുടെ മോദി പരാമർശം ; വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ മോദി പരാമർശം കേസിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാൻ കോൺഗ്രസ്. മോദി പരമർശത്തിലെ അപകീർത്തി കേസുകളെല്ലാം ഒരു കോടതിയിൽ വിചാരണ ചെയ്യണം എന്ന ആവശ്യം ഉന്നയിക്കും. കേസുകളെല്ലാം ഡൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യമാകും ഉന്നയിക്കുക. ഒരേവിഷയത്തിൽ പലകോടതികളിൽ കേസ് നല്കിയത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് സുപ്രീംകോടതിയിൽ വ്യക്തമാക്കും. പല സംസ്ഥാനങ്ങളിലെ കേസുകൾ ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രപർത്തനങ്ങളെ ബാധിക്കുന്നതായും കോടതിയിൽ കോൺഗ്രസ് പരാതി ഉന്നയിക്കും. ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിധി ആഗസ്റ്റ് 5ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചിരുന്നു. അയോഗ്യനാക്കിക്കൊണ്ടു വിജ്ഞാപനമിറങ്ങി 134 ദിവസങ്ങൾക്ക് ശേഷമാണ് രാഹുലിന് അനുകൂലമായി സ്റ്റേ ലഭിച്ചത്. പൊതുപ്രവർത്തനത്തിൽ തുടരാനുള്ള രാഹുലിന്റെ അവകാശം മാത്രമല്ല അദ്ദേഹത്തെ തിരഞ്ഞെടുത്ത വയനാട്ടിലെ വോട്ടർമാരുടെ അവകാശത്തെക്കൂടിയാണ് ശിക്ഷ ബാധിക്കുന്നതെന്നും കേസിന്റെ അനന്തരഫലം വളരെ വലുതാണെന്നും സുപ്രീംകോടതി വിലയിരുത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം: ദില്ലിയിൽ കോക്രോച് ജനത പാർട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ...

​’ആദ്യം ആവശ്യപ്പെട്ടത് ചർച്ച, പിന്നീട് നിലപാട് മാറ്റി’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര...

0
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന കോൺ​ഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര...

സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകി രാജ്യത്തെ ജനങ്ങൾ

0
ഡൽഹി : ജന്തർ മന്തറിൽ നടക്കുന്ന സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട്...