രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയില്‍ വിശദീകരണം തേടാനൊരുങ്ങി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തീരുമാനം അംഗീകരിക്കാത്തവര്‍ പാര്‍ട്ടി വിടണമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയില്‍ വിശദീകരണം തേടാനൊരുങ്ങി കോണ്‍ഗ്രസ്. ഡി.സി.സി പുന:സംഘടനയില്‍ അതൃപ്തി പരസ്യമാക്കിയ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ലക്ഷ്യമാക്കിയായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.

ഒരു സ്വകാര്യ ചാനലിലൂടെ നടത്തിയ പ്രസ്താവനയുടെ കാര്യം ഇന്ന് കെ.പി.സി.സി പ്രസിഡന്റ കെ.സുധാകരനുമായി നടത്തിയ ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിരുന്നു. ഉണ്ണിത്താനോട് വിശദീകരണം തേടണമെന്നും ഉമ്മന്‍ ചാണ്ടി സുധാകരനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് ഉണ്ണിത്താനോട് വിശദീകരണം തേടുമെന്ന് സുധാകരന്‍ അറിയിച്ചത്. ഡി.സി.സി അധ്യക്ഷന്‍മാരെ നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

ഇതിനെതിരെയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവന. മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമാക്കിയുള്ള ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ ചില നേതാക്കളും വിമര്‍ശനമുന്നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...