ന്യൂഡൽഹി : നേതൃസ്ഥനത്ത് ആളില്ലെന്ന പരാതി പരിഹരിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡൽഹി തെരഞ്ഞെടുപ്പിലെ ദയനീയമായ പരാജയം തിരിച്ചടിയായതോടെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചു. സോണിയ ഗാന്ധിയുടെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകും. കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ആശങ്കകൾ വിരാമമിട്ട് പാർട്ടിയെ ശക്തിപ്പെടുത്താനാണ് നേതൃത്വം ആലോചന നടത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ തുടരുന്നതിനാൽ പാർട്ടിയുടെ പ്രവർത്തനങ്ങളെ എകോപിപ്പിക്കാൻ സോണിയക്ക് സാധിക്കുന്നുമില്ല. ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രിയങ്ക ഗാന്ധിയെ ഈ പദവിയിലെത്തിക്കാനും സോണിയ്‌ക്ക് താൽപ്പര്യമില്ല. പ്രിയങ്കയെ രാജ്യസഭയിൽ എത്തിക്കണമെന്ന ശക്തമായ ആവശ്യവും പാർട്ടിയിൽ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിനെ തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് നേതൃത്വത്തിൽ നീക്കം നടക്കുന്നത്. ഈ നീക്കത്തിന് സോണിയയുടെ പിന്തുണ ലഭിച്ചേക്കും.
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചു
RECENT NEWS
Advertisment