സംസ്ഥാനത്ത് ട്രാഫിക് പിഴ ചുമത്തലിലും ഗുരുതരമായ ക്രമക്കേട് : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് പിഴ ചുമത്തലിലും ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന  ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌ പോലീസിന് നല്‍കുന്നതിന്റെ ചുമതല സിഡ്‌കോയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് നല്‍കി. മീഡിയട്രോണിക്‌സ് എന്ന കമ്പനി
ക്കാണ് കെല്‍ട്രോണിനെ കൂട്ട്പിടിച്ച്‌ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ വിവാദത്തിലായ ഗാലക്‌സോണ്‍ എന്ന ബിനാമി കമ്പനിയാണ് മീഡിയാട്രോണിക്‌സിന് പിന്നില്‍. ഇവര്‍ക്ക് ഇത്ര വലിയ കരാര്‍ എടുക്കാനുള്ള സാമ്പത്തിക ഭദ്രതയില്ല. മുന്‍ പരിചയവും  മതിയായ യോഗ്യതകളുമില്ല. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പെറ്റി അടിക്കാനും ട്രാഫിക് പിഴ ഈടാക്കാനും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നടപടി ആരംഭിക്കുന്നത്’ – ചെന്നിത്തല പറഞ്ഞു. കെല്‍ട്രോണുമായി ചേര്‍ന്നാണ് തട്ടിപ്പ്.

പിഴയുടെ 90 ശതമാനം സ്വകാര്യ കമ്പനിക്ക് സേവന-അറ്റകുറ്റപ്പണി ചാര്‍ജ്ജായും ബാക്കി 10 ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന രീതിയില്‍ ഡിജിപി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെന്ന് ചെന്നിത്തല പറഞ്ഞു. സ്വകാര്യ കമ്പനിക്ക് വേണ്ടി പോലീസ് ക്വട്ടേഷന്‍ പണി എടുക്കുന്നു. മുഖ്യമന്ത്രിയുടെ പങ്ക് കൂടി അന്വേഷിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. 180 കോടിയുടെ കരാറിലാണ് ക്രമക്കേടുണ്ടായിരിക്കുന്നത്. സ്വകാര്യ കമ്പനികളെ തുക്കിടി സായിപ്പന്‍മാരുടെ വേഷത്തിലെത്തിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമമാണ് നടന്ന് വരുന്നത്. ഡിജിപിക്കെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവന്നതോടെ ഈ നടപടികളില്‍ ഒപ്പുവെച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...