പത്തനംതിട്ടയും തിരുവനന്തപുരവും ഉള്‍പ്പടെ എട്ടു ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പത്തനംതിട്ടയും തിരുവനന്തപുരവും ഉള്‍പ്പടെ 8 ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. താരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ അധികാരത്തിലെത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നത്. തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന ഹൈക്കമാന്‍ഡ് നിലപാട് എടുത്തതോടെയാണ് ഡിസി സി പുനസംഘടനയില്‍ വിട്ടുവീഴ്ചയ്ക്ക് നേതാക്കള്‍ തയ്യാറായത്.

എട്ട് ഡിസിസികളില്‍ അഴിച്ചു പണി വേണമെന്നായിരുന്നു സംസ്ഥാന ചുമതലയുള്ള താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍ഗോഡ് എന്നി ഡിസിസി അധ്യക്ഷന്മാരെ മാറ്റും. കൊല്ലം ഡിസിസി അധ്യക്ഷ പദവിയില്‍ വനിത പ്രധിനിധ്യം ആയതിനാല്‍ ബിന്ദു കൃഷ്ണക്ക് ഇളവ് ലഭിക്കുമെന്നാണ് സൂചന. ഇടഞ്ഞ് നില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.

ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് ഘടകകക്ഷികള്‍ അടക്കം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു വരും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....