സ്ഥാപകദിനാഘോഷത്തിലും മാറ്റം കാണിച്ച് കോൺഗ്രസ് ; ഗാർഡ് ഓഫ് ഓണർ – 137 രൂപ ചലഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാർട്ടി സെമികേഡറായില്ലെങ്കിലും മാറ്റത്തിന്റെ മുഖം പ്രകടിപ്പിക്കുന്ന വിധത്തിലായിരുന്നു കോൺഗ്രസിന്റെ 137-ാം ജന്മദിനാഘോഷം. കെ.പി.സി.സി ആസ്ഥാനത്ത് സേവാദൾ വൊളന്റിയർമാർ നൽകിയ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമാണ് പ്രസിഡന്റ് കെ.സുധാകരൻ എം.പി പതാക ഉയർത്താനെത്തിയത്. പ്രവർത്തകരുടെ വൈകാരികത പ്രകാശിപ്പിക്കുന്ന വിധത്തിൽ 137-ാം വാർഷികദിനത്തിൽ പാർട്ടി ഫണ്ടിലേക്ക് 137 രൂപ ചലഞ്ചും കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് കൊടിയേന്തിയ പ്രവർത്തകർ ഇന്ത്യയുടെ ഭൂപടത്തിനു ചുറ്റം നിന്ന് കെ.സുധാകരൻ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലി. ഡി.സി.സി., ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും പുതുതായി രൂപംകൊണ്ട സി.യു.സി കളുടെയും വിപുലമായ പരിപാടികളോടെയാണ് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സി.യു.സി തലത്തിൽ ജന്മദിനപദയാത്രകൾ നടത്തി. മൂന്ന് പദയാത്രകൾ കെ.പി.സി.സി. ആസ്ഥാനത്ത് എത്തിയശേഷം അവിടെ സ്ഥാപകദിനാഘോഷങ്ങൾക്ക് തുടക്കമായി.

പണമടയ്ക്കാനുള്ള ക്യു.ആർ കോഡ് പ്രകാശനം ചെയ്ത് 137 രൂപ ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.സുധാകരൻ നിർവഹിച്ചു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നൽകി. ലോകത്തിന്റെ ഏതുഭാഗത്തുനിന്നും സംഭാവന കൈമാറാവുന്ന വിധത്തിലാണ് 137 ചലഞ്ച് ഒരുക്കിയിട്ടുള്ളത്. ക്യു ആർ കോഡ് സ്കാൻചെയ്ത് യു.പി.ഐ വഴിയോ മറ്റു സമാന ഡിജിറ്റൽ പേയ്‌മെന്റ് വാലറ്റ് വഴിയോ ഈ ചലഞ്ചിന്റെ ഭാഗമാകാം. കോൺഗ്രസ് നേതാവും മുൻ എം.എൽ.എ യുമായ ഡി.സുഗതൻ രചിച്ച ‘ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും’ എന്ന ചരിത്രപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...