തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ തട്ടിപ്പ് ; ക്രമക്കേട് കണ്ടെത്തിയത് കണ്ടിയൂർ ക്ഷേത്രത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. 35 പൂജാദ്രവ്യങ്ങൾക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത് ഏഴ് സാധനങ്ങൾ ഉപയോഗിച്ചാണെന്നും ബോർഡിന് നൽകേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തതായും വിജിലൻസ് കണ്ടെത്തി. വൻ സാമ്പത്തിക ക്രമക്കേടാണ് നടക്കുന്നതെന്ന് ഫിനാൻസ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

ഭക്തരിൽ നിന്ന് 220 രൂപ വാങ്ങുന്നതിൽ 70 രൂപ ദേവസ്വം ബോർഡിന് അടയ്‌ക്കേണ്ടതാണ്. എന്നാൽ ഇതും ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ ബോർഡിന് അടയ്‌ക്കേണ്ടതുണ്ടെന്നും ഫിനാൻസ് കമ്മിഷണറുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 2016 മുതൽ 57. 64 ലക്ഷം രൂപയാണ് ബോർഡിന് അടയ്ക്കാനുള്ളതെന്ന് കണ്ടെത്തിയുണ്ട്. തുക മനപൂർവം ബോർഡിന് അടയ്ക്കാതിരിക്കുകയാണെന്നും ഉദ്യോഗസ്ഥരിൽ നിന്ന് ഇത് തിരിച്ചുപിടിക്കണമെന്നും ഫിനാൻസ് കമ്മിഷണർ ശുപാർശ ചെയ്തു. മാത്രമല്ല ഇവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...