കൊന്നത് പെണ്‍കുട്ടികളല്ല ; വയനാട്ടിലെ കൊലപാതകം പുതിയ വെളിപ്പെടുലമായി വൃദ്ധന്റെ ഭാര്യ

For full experience, Download our mobile application:
Get it on Google Play

വയനാട് : കൊന്നത് പെണ്‍കുട്ടികളല്ല വയനാട്ടിലെ കൊലപാതകം പുതിയ വെളിപ്പെടുത്തലുമായി വൃദ്ധന്റെ ഭാര്യ. അമ്പലവയല്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന രംഗത്ത് വന്നു. 68കാരനായ മുഹമ്മദിനെ കൊന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളല്ലെന്നും തന്റെ സഹോദരനാണെന്നും അവര്‍ പറഞ്ഞതായി മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ഥ കൊലയാളികളെ രക്ഷപ്പെടുത്താന്‍ പെണ്‍കുട്ടികളെയും അവരുടെ മാതാവിനെയും കരുവാക്കുകയാണെന്നും സക്കീന. ഇപ്പോള്‍ പ്രതികളാക്കിയ പെണ്‍കുട്ടികള്‍ക്ക് മുഹമ്മദിനെ കൊല്ലനാകില്ലെന്നും ആ പെണ്‍കുട്ടിളെ സംരക്ഷിച്ചത് അദ്ദേഹമായിരുന്നെന്നും അവര്‍ പറഞ്ഞു. ആയിരംകൊല്ലിയില്‍ മാതാവിനെ അക്രമിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. മണ്ണില്‍തൊടിക മുഹമ്മദ് (68) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പോലിസില്‍ കീഴടങ്ങിയിരുന്നു. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും അവരുടെ മാതാവിനെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അമ്മയെ മുഹമ്മദ് ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് പെണ്‍കുട്ടികള്‍ തലക്കടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. വലതുകാലിന്റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹവും അകലെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. കാല്‍ മുറിച്ചു മാറ്റാനും മൃതദേഹം ദൂരെ ഉപേക്ഷിക്കാനുമൊന്നും പെണ്‍കുട്ടികള്‍ക്കാകില്ലെന്നാണ് സക്കീന പറയുന്നത്. തന്റെ സഹോദരനില്‍ നിന്നും ഭര്‍ത്താവ് മുഹമ്മദിന് ഭീഷണി ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.

സഹോദരന്റെ ആദ്യ ഭാര്യയെയും പെണ്‍മക്കളുമാണ് കൊലപാതകത്തില്‍ പ്രതികളായി ചിത്രീകരിച്ചിരിക്കുന്നത്. ഇവരെ സഹോദരന്‍ ഉപേക്ഷിച്ചപ്പോള്‍ സംരക്ഷിച്ചത് മുഹമ്മദായിരുന്നെന്നും സക്കീന പറഞ്ഞു. സഹോദരന്റെ ആദ്യ ഭാര്യയെയും മക്കളെയും മുഹമ്മദ് സംരക്ഷിക്കുന്നതിനെ ചൊല്ലി സഹോദരനും മുഹമ്മദും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സക്കീന പറഞ്ഞു. കാഴ്ചശേഷിയും ആരോഗ്യവും ക്ഷയിച്ച തന്റെ ഭര്‍ത്താവിന് ആരെയും ഉപദ്രവിക്കാനാകില്ലെന്നും സഹോദരന്‍ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും സക്കീന പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...