Friday, May 17, 2024 7:00 am

ഭൂതല സംപ്രേഷണം ഇനിയില്ല ; ദൂരദർശൻ ഉപഗ്രഹ സംപ്രേഷണത്തിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കാലഹരണപ്പെട്ട അനലോഗ് ട്രാൻസ്മിറ്ററുകൾ ഒഴിവാക്കി ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് ദൂരദർശൻ ചുവടുമാറുന്നു. പ്രസാർ ഭാരതി ബോർഡിന്റെ തീരുമാനമനുസരിച്ചാണിത്. ലോകത്തെ വലിയ പ്രക്ഷേപണ ചാനലുകളിലൊന്നായ ദൂരദർശന്റെ വിവിധ നിലയങ്ങളിൽനിന്ന് സംപ്രേഷണങ്ങളുണ്ടാവില്ല. ഇനി ഏകീകൃത സംപ്രേഷണമായിരിക്കും. സൗജന്യ ഡി.ടി.എച്ച്. സംവിധാനമായ ഡി.ഡി. ഫ്രീ ഡിഷിലൂടെയാണ് ഇനി എല്ലാ ദൂരദർശൻ ചാനലുകളുടെയും സംപ്രേഷണം. രാജ്യവ്യാപകമായി പലഘട്ടങ്ങളിലാണ് ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.

തൃശ്ശൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ട്രാൻസ്മിറ്ററുകൾ 2018 ൽ പൂട്ടി. കൊച്ചിയിലെയും കോഴിക്കോട്ടെയും ഹൈപവർ ട്രാൻസ്മിറ്ററുകൾ കഴിഞ്ഞ ഒക്ടോബറിലും നിർത്തി. തൃശ്ശൂർ കേന്ദ്രത്തിന്റെ കീഴിലുള്ള ഷൊർണൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നീ കേന്ദ്രങ്ങളിലെ ലോ പവർ ട്രാൻസ്മിറ്ററുകൾ 31 ന് പൂട്ടും. എന്നാൽ, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു തുടങ്ങിയ തലസ്ഥാന നഗരങ്ങളിലെ പ്രൊഡക്ഷൻ സെന്ററുകൾ തുടരും. തൃശ്ശൂരും കോഴിക്കോടുമുള്ള റെക്കോഡിങ് സ്റ്റുഡിയോകളിൽ റെക്കോഡ് ചെയ്യുന്ന പരിപാടികൾ ഇനി തിരുവനന്തപുരത്തുനിന്നാണ് സംപ്രേഷണം ചെയ്യുകയെന്ന് ദൂരദർശൻ തൃശ്ശൂർ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി.എസ് ദേവദാസ് പറഞ്ഞു. കേബിൾ ടി.വി യും ഡിഷ് ആന്റിനയും പ്രചാരത്തിലായതോടെ പുരപ്പുറത്ത് സ്ഥാപിച്ചിരുന്ന ആന്റിനകൾ ആളുകൾ ഉപയോഗിക്കാതെയായി. എന്നിട്ടും ദൂരദർശൻ കേന്ദ്രങ്ങളിൽ ട്രാൻസ്മിറ്ററുകൾ പ്രവർത്തിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ​ഡി പി​ടി​ച്ചെ​ടു​ത്ത പ​ണം പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും ; മോദി

0
ഡ​ൽ​ഹി: അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ ഇ​ഡി പി​ടി​ച്ചെ​ടു​ത്ത പ​ണം പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്...

കെജ്‍രിവാളിന്‍റെ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും

0
ഡല്‍ഹി: ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ...

തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ തീരുമാനം ഏകപക്ഷീയം ; ചർച്ച നടത്തിയില്ലെന്നും പ്രതിപക്ഷം

0
തിരുവനന്തപുരം: തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുളള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ചർച്ച...

തിങ്കളാഴ്ചയോടെ മഴക്കാല പൂർവ ശുചീകരണം പൂർത്തിയാക്കണം ; മന്ത്രി എം.ബി രാജേഷ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കാലപൂർവ്വ ശുചീകരണം തിങ്കളാഴ്ചയ്ക്കുമുൻപ് പൂർത്തിയാക്കാനാണ് തീരുമാനമെന്ന് മന്ത്രി എം.ബി...