വാഹന പരിശോധനയ്ക്കിടയില്‍ പതിനാറുകാരനെ പോലീസ് മര്‍ദ്ദിച്ച സംഭവം ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വാഹന പരിശോധനയ്ക്കിടയില്‍ പതിനാറുകാരനെ പോലീസ് മര്‍ദ്ദിച്ച സംഭവം ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊതു വഴിയില്‍ വസ്ത്രമഴിച്ച് പരിശോധിച്ചെന്ന ആരോപണം ഗൗരവതരമെന്ന് നിരീക്ഷിച്ചായിരുന്നു സമിതി യുടെ നടപടി. കുറുമണ്ടല്‍ സ്വദേശി വിപിനാണ് പോലീസ് അതിക്രമത്തിനിരയായത്. വിപിന്‍ ശബരിമലയില്‍ പോയി വന്നപ്പോള്‍ സുഹൃത്തിന് പ്രസാദം കൊണ്ടു കൊടുക്കാന്‍ പോയതായിരുന്നു ബൈക്കില്‍. പൊലീസ് പരിശോധന കണ്ട് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന എക്സൈസ് വാഹനം ബൈക്കിന് കുറുകെ നിര്‍ത്തുകയും കഞ്ചാവ് കച്ചവടക്കാരനല്ലേ എന്ന് ആക്രോശിച്ചു കൊണ്ട് മര്‍ദ്ദിച്ചുവെന്നുമെന്നാണ് പരാതി. നടുറോട്ടില്‍ വെച്ച് അടിവസ്ത്രമഴിച്ച് പരിശോധിച്ചെന്നും കുടുംബം പരാതിപ്പെട്ടു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ വിപിന്‍ ആശുപത്രിയില്‍ ചികത്സ തേടിയ ശേഷം വീട്ടില്‍ കഴിയുകയാണ്. സംഭവത്തില്‍ പോലീസിനും എക്സൈസിനുമെതിരെ കുടുംബം രംഗത്തുവന്നിരുന്നു.

വിപിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംഭവത്തില്‍ ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ കയ്യില്‍ ലൈസന്‍സോ രേഖകളോ ഇല്ലാത്തതിനാലാണ് കുട്ടിയെ പരിശോധിച്ചത്. വാഹനം കസ്റ്റഡിയിലെടുക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ വിശദീകരണം. വസ്ത്രമഴിച്ച് പരിശോധിച്ച സംഭവം ഗൗരവകരമാണെന്ന് സിഡബ്ലുസി ചെയര്‍മാന്‍ കെ.പി സജി നാഥ് പ്രതികരിച്ചു. കുട്ടിക്ക് കൗണ്‍സിലിംഗ് ആവശ്യമെങ്കില്‍ നല്‍കുമെന്നും ശിശു ക്ഷേമ സമിതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....