തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 50,000 രൂപ ഈടാക്കാന്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അറിയിച്ചു. കര്‍ണാടക കോണ്‍ഗ്രസ് മാതൃകയില്‍, എസ്സി, എസ്ടി, ശാരീരിക വൈകല്യമുള്ള വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപയും മറ്റുളളവര്‍ക്ക് 50,000 രൂപയും അപേക്ഷാഫീസായി ഈടാക്കും. ഇക്കഴിഞ്ഞ മെയ് മാസത്തിന് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്സി/എസ്ടി അപേക്ഷകരില്‍ നിന്ന് ഒരു ലക്ഷം രൂപയും ജനറല്‍ വിഭാഗത്തിലെ മത്സരാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകളും മറ്റ് രേഖകളും സഹിതം രണ്ട് ലക്ഷം രൂപയും കര്‍ണാകട കോണ്‍ഗ്രസ് യൂണിറ്റ് ഈടാക്കിയിരുന്നു.

സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കായി, മുന്‍ ഉപമുഖ്യമന്ത്രി ദാമോദര്‍ രാജ നരസിംഹയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മൂന്നംഗ ഉപസമിതി രൂപീകരിച്ചതായി, പാനലിലെ അംഗങ്ങളിലൊരാളായ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് മഹേഷ് കുമാര്‍ ഗൗഡ് പറഞ്ഞു. ‘ഇന്ന് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കേണ്ട ഫോമുകള്‍ ഞങ്ങള്‍ അപ്ലോഡ് ചെയ്യും. അപേക്ഷകര്‍ ഫോം പൂരിപ്പിച്ച് ഡിഡി (50,000 അല്ലെങ്കില്‍ 25,000 രൂപ) സഹിതം ഓഗസ്റ്റ് 25 ന് മുമ്പ് സമര്‍പ്പിക്കണം’ ഗൗഡ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഉപസമിതി ജനറല്‍ വിഭാഗത്തിന് 25,000 രൂപ ശുപാര്‍ശ ചെയ്തെങ്കിലും പാര്‍ട്ടിയുടെ ഉന്നത നേതൃത്വം 50,000 രൂപയാണ് ഫീസായി നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...