ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യത നേടാന്‍ സാനു മാഷ് ശ്രമിച്ചില്ല ; കവി സച്ചിദാനന്ദനെ പരോക്ഷമായി വിമർശിച്ച് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രൊഫ. എം കെ സാനു അനുസ്മരണ വേദിയില്‍ കവി കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തുടര്‍ഭരണം അപകടമാണെന്ന് സാനു മാഷിന് തോന്നിയില്ലെന്നും ഇടതുപക്ഷത്ത് നിന്ന് ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യത നേടാന്‍ സാനു മാഷ് ശ്രമിച്ചില്ലെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. സാനു മാഷ് ഒരിക്കലും ഇടതുപക്ഷത്തെ തളളിപ്പറഞ്ഞ് സ്വയം യശസ്സ് ഉയര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും സാനു മാഷിന് ജന മനസുകളില്‍ ഉയര്‍ന്ന സ്ഥാനം ഉണ്ടായിരുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. അതില്ലാത്തവരാണ് ‘ഞാനിവിടെയുണ്ട്’ എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിന് തുടര്‍ഭരണം വേണ്ടെന്ന് കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിന് നല്ലത് മുന്നണികള്‍ മാറിയുളള ഭരണമാണെന്നും ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വമെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ‘തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ പാര്‍ട്ടി ആഗ്രഹിക്കാത്തവര്‍ പോലും പാര്‍ട്ടിയിലേക്ക് കടന്നുവരും. വീണ്ടും ഒരു ഭരണം കൂടി വന്നാല്‍ അവസരവാദികളായ ധാരാളം പേര്‍ ഇടതുപക്ഷത്തേക്ക് ചേരുകയും സ്വന്തം കാര്യങ്ങള്‍ സാധിക്കുന്നതിന് വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. സ്വാഭാവികമായും പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവം ഇല്ലാതാകും. അത് ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകലും’ എന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...