ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് പ്രവര്‍ത്തക സമ്മേളനം എ.ഐ.സി.സി. അംഗം കെ.എന്‍.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ.എബി കുര്യാക്കോസ്, സുനില്‍ പി.ഉമ്മന്‍, ജി.ശാന്തകുമാരി.ഡി.സി.സി.ജനറല്‍ സെക്രട്ടറി ജോണ്‍ കെ.മാത്യു, നഗരസഭാ ചെയര്‍മാന്‍ കെ.ഷിബു രാജന്‍, കെ.ദേവദാസ്, സുജ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ.എം.ലിജു നയിക്കുന്ന പദയാത്ര ഫെബ്രുവരി 17 ന് ചെങ്ങന്നൂരില്‍ പര്യടനം നടത്തും. ഇതോടനുബന്ധിച്ചു നടക്കുന്ന സമാപന സമ്മേളനം എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ സ്വാഗത സംഘം മുഖ്യരക്ഷാധികാരികളായി കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി., കെ.പി.സി.സി. വൈസ് പ്രസിഡന്റ് പി.സി.വിഷ്ണു നാഥ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.മുരളി, എ.ഐ.സി.സി.അംഗം കെ.എന്‍.വിശ്വനാഥന്‍, രക്ഷാധികാരികളായി കെ.പി.സി.സി. നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാര്‍, സുനില്‍ പി.ഉമ്മന്‍, ജി.ശാന്തകുമാരി, ഡി.സി.സി.അംഗം അഡ്വ.എന്‍.ആനന്ദന്‍, ചെയര്‍മാനായി കെ.ഷിബു രാജന്‍, ജനറല്‍ കണ്‍വീനറായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് തോമസ് എന്നിവരടങ്ങുന്ന 101 അംഗ കമ്മറ്റി രൂപീകരിച്ചു.