തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. സമ്മേളനത്തില്‍ പങ്കെടുത്ത ഐ.ബി സതീഷ് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോവിഡ് വ്യാപനം തീവ്രമായതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ജില്ലാ സമ്മേളനം മാറ്റിവയ്‌ക്കേണ്ട എന്നാണ് സിപിഎം തീരുമാനം. നാളെ നടക്കാനുള്ള സംഘടന തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ് അവസാനിപ്പിക്കാനാണ് നീക്കം.
കളക്ടര്‍ക്ക് കോണ്‍ഗ്രസിന്റെ പരാതി ; സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടണമെന്നും
RECENT NEWS
Advertisment