Friday, May 3, 2024 2:46 am

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; അന്വേഷണ സംഘത്തെ സ്വാധീനിക്കാനും ശ്രമിച്ചു – സംവിധായകൻ ബാലചന്ദ്രകുമാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദിലീപിനെതിരായ കേസിലെ വി ഐ പിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റെ വീട്ടിലിരുന്ന് വി ഐ പി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വി ഐ പി ശ്രമിച്ചിരുന്നതായി ബാലചന്ദ്ര കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മെഹബൂബ് അബ്‌ദുള്ളയെ കൂടാതെ രണ്ട് പേർ കൂടി പോലീസിന്റെ പട്ടികയിലുണ്ട്. പാലക്കാട്, എറണാകുളം സ്വദേശികളെയാണ് പോലീസ് നിരീക്ഷിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിൽ അന്വേഷണം വിപുലപ്പെടുത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. വി ഐ പിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായി സൂചന. കോട്ടയം സ്വദേശിയായ വ്യവസായിയുടെ ശബ്‌ദ പരിശോധന ഉടൻ രേഖപ്പെടുത്തിയേക്കും. ഇതിനിടെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും.

അതിനിടെ വിചാരണക്കോടതിക്കെതിരായി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിധി തിങ്കളാഴ്ച. ഹൈക്കോടതിയാണ് വിധി പറയുക. 16 സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ നേരത്തെ വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. വിചാരണ കോടതി നടപടികൾ നീതിയുക്തമാകുന്നില്ലന്നടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹരജിയിലെ പ്രധാന ആരോപണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...