സ്വന്തമായി അഭിപ്രായമുള്ളവരെ കോണ്‍ഗ്രസില്‍ അടിച്ചമര്‍ത്തുകയാണ് : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള ആഭ്യന്തര തര്‍ക്കപ്രശ്നത്തില്‍ അഭിപ്രായവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വന്തമായി അഭിപ്രായമുള്ളവരെ കോണ്‍ഗ്രസില്‍ അടിച്ചമര്‍ത്തുകയാണെന്നു അദ്ദേഹം ഉന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗാന്ധി കുടുംബത്തിനെതിരെ അതൃപ്തി പുകയുന്നുണ്ടെന്നും കോണ്‍ഗ്രസില്‍ ഇപ്പോഴും
അടിയന്തരാവസ്ഥക്കാലത്തെ മനസ്ഥിതി തുടരുന്നുണ്ടെന്നും അമിത് ഷാ തന്റെ ട്വീറ്റിലൂടെ പറയുന്നു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു മറുപടിയായി താന്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ മടിക്കുന്നതിനു കാരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അയഞ്ഞ നിലപാടുകളാണെന്നും, അധ്യക്ഷ പദവി ഏറ്റെടുക്കണമെങ്കില്‍ പൂര്‍ണ്ണ സ്വാതന്ത്യം ഉണ്ടായിരിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധി നിലപാടെടുത്തത് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ രം​ഗത്തെത്തിയത്.

പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി മോദിയെ നിരന്തരം വിമർശിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് മോദിയെ വ്യക്തിപരമായി അല്ലാതെ സര്‍ക്കാരിനെ വിമർശിക്കണം എന്നു മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനു മറുപടിയായി ചില നേതാക്കള്‍ക്ക് മോദിയെ പേടിയാണെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...