പാർട്ടി വിരുദ്ധ പ്രവർത്തനം ; അമരീന്ദറിന്റെ ഭാര്യയോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗ‍ർ എംപിയ്ക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടിസ് നൽകി. നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഭർത്താവ് അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രണീതിനെതിരേ കോൺഗ്രസ് നോട്ടീസ് നൽകിയത്.

എന്താണ് ഭാവി പരിപാടി എന്നത് വിശദീകരിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരീഷ് ചൗധരിയാണ് പ്രണീതിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി എംഎൽഎമാരിൽ നിന്നും പട്യാലയിലെ നേതാക്കളിൽ നിന്നും മാധ്യമങ്ങളിൽ കൂടിയും അറിയാൻ സാധിച്ചു. ഭർത്താവ് അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതുതായി രൂപീകരിച്ച പാർട്ടിയെക്കുറിച്ചുള്ള വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. അമരീന്ദറിന്റെ പാർട്ടിയിൽ ചേരുന്നു എന്ന പ്രഖ്യാപനത്തെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...