പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയം : രാജ്ഭവന് മുന്നിൽ കോൺഗ്രസ് ധർണ്ണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന് മുന്നിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ ധർണ്ണയിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നു. പ്രത്യേക വിമാനത്തിൽ വിദേശത്തുള്ള ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ.

മുതിർന്ന കോൺഗ്രസ് നേതാവ് എം. എം ഹസന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. എന്നാൽ ഇക്കാര്യം അറിയിച്ചില്ലെന്ന് പരാതി ഉയർത്തി ഒരുവിഭാഗം നേതാക്കൾ വിട്ടുനിൽക്കുകയാണ്. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ്, മൺവിള രാധാകൃഷ്ണൻ, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവരാണ് വിട്ടുനിന്നത്.

അടൂർ പ്രകാശ് എംപി, എംഎൽഎമാരായ വി. എസ് ശിവകുമാർ, കെ. എസ് ശബരിനാഥ് എന്നിവർ സമരത്തിൽ പങ്കെടുക്കാനെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു. എല്ലാ രാജ്യങ്ങളും പൗരൻമാരെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. പ്രവാസികളുടെ പ്രശ്നം കേന്ദ്രസർക്കാർ ഗൗരവമായി കാണണം. ഗുരുതര രോഗമുള്ളവരെ തിരികെ കൊണ്ട് വരണമെന്നും മരുന്നുകൾ രാജ്യങ്ങളിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സമരം. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് സമരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....