തിരുവനന്തപുരത്ത് പട്ടാപ്പകൽ കാർ കുത്തിത്തുറന്ന് മോഷണം ; മോഷ്ടാവിനെ തിരിച്ചറിയാനായില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക് ഡൗണിനിടെ മാസ്ക് ധരിച്ച് പട്ടാപ്പകൽ കാർ കുത്തിത്തുറന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം. വള്ളക്കടവ് സ്വദേശി ഡോ. ഷിബിൻ ഷായുടെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്നും ബാഗ് മോഷ്ടിച്ചയാൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും മാസ്ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല.

തിരുവനന്തപുരം നഗരഹൃദയത്തിൽ വഞ്ചിയൂർ ജനറലാശുപത്രിക്ക് സമീപമുള്ള മെഡിക്കൽ കൗൺസിൽ ഓഫീസിൽ രജിസ്ട്രേഷന് വന്നതായിരുന്നു വള്ളക്കടവ് സ്വദേശി ഡോ. ഷിബിൻ ഷാ. ഓഫീസിനു മുന്നിലെ റോഡിൽ പാർക്കു ചെയ്ത കാറിലായിരുന്നു ഒറിജിനൽ സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗ്. ഓഫീസിൽ നിന്നു മിനിട്ടുകൾക്കകം ഷിബിൻ ഷാ തിരികെയെത്തി. അപ്പോഴേക്കും ഗ്ലാസ് താഴ്ത്തി ബാഗെടുത്ത് മോഷ്ടാവ് കടന്നിരുന്നു. പണമോ ലാപ്ടോപ്പോ ഉള്ളിലുണ്ട് എന്നു കരുതിയാകും മോഷ്ടാവ് ബാഗെടുത്തതെന്ന് ഡോ. ഷിബിൻ ഷാ കരുതുന്നു.  കൻ്റോൺമെന്റ്  പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...