വിമുക്തഭടനെ മണ്ണുമാന്തി ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വന്തം പുരയിടത്തില്‍ അനുമതിയില്ലാതെ മണ്ണെടുക്കുന്നത് തടഞ്ഞ വിമുക്തഭടനും പ്രവാസിയുമായ യുവാവിനെ മണ്ണുമാന്തി ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ കാട്ടാക്കട പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതിനെ (34) യാണ് ടിപ്പറും മണ്ണുമാന്തിയും ഇടിച്ച്‌ ദാരുണമായി കൊലപ്പെടുത്തിയത്. 14 പ്രതികളുള്ള കേസില്‍ രേഖകളുള്‍പ്പെടെ 193 തെളിവുകളും 129 സാക്ഷിമൊഴികളും ഉള്‍പ്പെടുന്നു. 1500 പേജോളം വരുന്ന കുറ്റപത്രം കാട്ടാക്കട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. 88-ാം ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നു. കൊലക്കുറ്റത്തിന് പുറമെ പ്രതികള്‍ക്കെതിരെ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 24 ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. തന്റെ പുരയിടത്തില്‍ നിന്നും അനുമതിയില്ലാതെ മണ്ണെടുക്കുന്നത് തടയാന്‍ ശ്രമിച്ച സംഗീതിനെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ച സംഗീതിനെ പ്രതികള്‍ ആദ്യം ടിപ്പര്‍ ലോറി ഇടിച്ചും തുടര്‍ന്ന് ജെസിബി കൊണ്ട് ഇടിച്ചിട്ടതിനു ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ജെസിബി കൊണ്ട് ഇടിച്ചപ്പോള്‍ ഉണ്ടായ പരിക്കാണ് സംഗീതിന്റെ ജീവനെടുത്തത്.

കൊലയ്ക്ക് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ചാരുപാറ വിജിന്‍ നിവാസില്‍ വിജിന്‍(29), സംഗീതിനെ ഇടിച്ചിട്ട ടിപ്പറിന്റെ ഡ്രൈവര്‍ പ്ലാവൂര്‍ കൊല്ലകോണം കുഴിവിള വീട്ടില്‍ ലിനു മഹേഷ് (30), മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ച ചാരുപാറ കോട്ടേക്കോണം വീട്ടില്‍ സജു എന്ന സ്റ്റാന്‍ലി ജോണ്‍, മണ്ണു കടത്തിയ ടിപ്പര്‍ ലോറി ഉടമ കിഴമച്ചല്‍ പത്മിനി നിവാസില്‍ ഉത്തമനെന്ന മണികണ്ഠന്‍(34), ഡ്രൈവര്‍ കട്ടയ്‌ക്കോട് കാര്യോട്ടുകോണം കുളത്തിന്‍കര വീട്ടില്‍ ബൈജു(36), ക്ലീനര്‍ കൂവളശ്ശേരി റോഡരികത്ത് വീട്ടില്‍ മിഥുന്‍(25), ടിപ്പര്‍ ലോറിയുടെ ക്ലീനര്‍ കൊറ്റമ്പള്ളി സ്വദേശി സുജിത്(28), പ്രതികളെ ഒളിവില്‍ പോകാനും യന്ത്രങ്ങള്‍ ഒളിപ്പിക്കാനും സഹായിച്ച ഒറ്റശേഖരമംഗലം ഉണ്ണി എന്ന ലാല്‍ കുമാര്‍(32), മണ്ഡപത്തിന്‍കടവ് ഇടവാല്‍ സ്വദേശി അനീഷ് (പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല), വാഹനങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ച ഉത്തമന്റെ ബന്ധു കാട്ടാക്കട സ്വദേശി സനല്‍കുമാര്‍(30), മണ്ഡപത്തിന്‍കടവ് ഇടവാല്‍ സ്വദേശി വിഷ്ണു ജി. നായര്‍(31), സംഭവത്തില്‍ ഉള്‍പ്പെട്ട മണ്ണുമാന്തി, ടിപ്പര്‍ എന്നിവയുടെ ആര്‍സി ഉടമ ചാരുപാറ കോട്ടേക്കോണം വീട്ടില്‍ തങ്കമണി, ഇടിച്ചിട്ട മണ്ണു വാങ്ങിയ ജസ്റ്റിന്‍ എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ 14 വരെയുള്ള പ്രതികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...