കൊയിലാണ്ടി : പ്രളയ ദുരിതാശ്വാസ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണ മെന്നാവിശ്യപ്പെട്ടു ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസ് ധർണ്ണ നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ട് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണു അധ്യക്ഷത വഹിച്ചു.
കെ.രാമചന്ദ്രൻ, പി.രത്നവല്ലി, രാജേഷ് കീഴരിയൂർ, മുനീർ എരവത്ത്, പി.കെ രാഗേഷ്, ഇ അശോകൻ , ഗണേഷ് ബാബു, കെ.കെ വിനോദൻ, വി.പി.ഭാസ്കരൻ, രാജൻ മരുതേരി, പി.ബാലകൃഷ്ണൻ, നടേരി ഭാസ്കരൻ എന്നിവര്‍ സംസാരിച്ചു. കെ.പി.വേണുഗോപാൽ, പടന്നയിൽ പ്രഭാകരൻ, കെ. മധു കൃഷ്ണൻ, എം ഋഷികേശൻ, കെ.കെ. പരീത് എന്നിവര്‍ നേതൃത്വം നൽകി.