സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി : പുതിയ ഭാരവാഹി പട്ടികയായി – കെ സുരേന്ദ്രൻ തുടരും ; കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ബിജെപിയിലെ നേതൃനിരയിൽ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റം ഇല്ല.

എ എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. ബി ഗോപാലകൃഷ്ണനും  പി രഘുനാഥും  വൈസ് പ്രസിഡന്റുമാരാകും.  കാസർകോട്, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പാർട്ടിക്ക് പുതിയ പ്രസിഡന്റുമാരെ തീരുമാനിച്ചത്.

കാസർകോട്ട് പുതിയ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി ആണ്. വയനാട് കെപി മധു, കോട്ടയം ലിജിൻ ലാൽ, പത്തനംതിട്ട് വി എ സൂരജ്, പാലക്കാട് കെ എം ഹരിദാസ് എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. നിയമ സഭ തെരെഞ്ഞെടുപ്പിന് ശേഷം ഉള്ള പുനസംഘടനയുടെ ഭാ​ഗമായാണ് പുതിയ തീരുമാനം. നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ട്രഷറർ ആയി ഇ കൃഷ്ണദാസിനെ തീരുമാനിച്ചു. പാർട്ടി ഏല്പ്പിച്ച ഉത്തരവാദിത്തം പരമാവധി ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. 2016ൽ അപ്രതീക്ഷിതമായാണ് പാലക്കാട് ജില്ല അധ്യക്ഷനായി ചുമതലയേറ്റത്.

കഴിഞ്ഞ 6 വർഷത്തിനിടെ ജില്ലയിൽ സംഘടനക്ക് വലിയ വളർച്ചയുണ്ടായി. പുതിയ ഉത്തരവാദിത്തത്തിന് വളരെ നന്ദി, സംസ്ഥാനത്തെ പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങൾ എല്ലാം സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...

ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടി ; കാപ്പ ചുമത്തിയതിന് അംഗീകാരം

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാര...

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...