കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കൊച്ചിയില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും. സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുന്നതിലെ തീരുമാനം, ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഇന്ന് പത്തര മണിക്ക് എറണാകുളം ഡിസിസി ഓഫീസില്‍ ആണ് യോഗം. യോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എല്ലാ ജില്ലകളിലെയും ഡിസിസി പ്രസിഡന്‍റുമാര്‍, ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും.
കൂടാതെ ടോക്ക് റ്റു തരൂര്‍ എന്ന പുതിയ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ശശി തരൂര്‍. ഇതിന്റെ ഭാഗമായുള്ള ആദ്യ ചര്‍ച്ച ഇന്ന് നാലരയ്ക്ക് തിരുവനന്തപുരത്ത് നടക്കും. നവ ആശയങ്ങള്‍ യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. കൂടാതെ തെരഞ്ഞെടുത്ത ആളുകളുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്യും.