കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗം ഇന്ന് ; യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് ഓണ്‍ലൈന്‍ ചര്‍ച്ച ഇന്നുമുതല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കൊച്ചിയില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും. സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുന്നതിലെ തീരുമാനം, ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഇന്ന് പത്തര മണിക്ക് എറണാകുളം ഡിസിസി ഓഫീസില്‍ ആണ് യോഗം. യോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എല്ലാ ജില്ലകളിലെയും ഡിസിസി പ്രസിഡന്‍റുമാര്‍, ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും.

കൂടാതെ ടോക്ക് റ്റു തരൂര്‍ എന്ന പുതിയ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ശശി തരൂര്‍. ഇതിന്റെ  ഭാഗമായുള്ള ആദ്യ ചര്‍ച്ച ഇന്ന് നാലരയ്ക്ക് തിരുവനന്തപുരത്ത് നടക്കും. നവ ആശയങ്ങള്‍ യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. കൂടാതെ തെരഞ്ഞെടുത്ത ആളുകളുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...