മൂലമറ്റം വൈദ്യുത നിലയത്തില്‍ അപകടം : ലോഡ് ഷെഡിങ് തുടരേണ്ടി വരും

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം: അപകടത്തെ തുടര്‍ന്ന് മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി വെച്ചു. സംസ്ഥാനത്തൊട്ടാകെ ഇന്നലെ വൈകിട്ട് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ഭൂഗര്‍ഭ നിലയത്തിലെ 4-ാം നമ്പര്‍ ജനറേറ്ററിന്റെ ഐസലേറ്ററുകളാണ് ഇന്നലെ വൈകിട്ട് ഏഴോടെ പൊട്ടിത്തെറിച്ചത്. ജീവനക്കാര്‍ ആരും സമീപത്ത് ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വൈദ്യുത നിലയത്തില്‍ പുകപടലം നിറഞ്ഞു. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും കെ എസ്ഇബി ഉദ്യോഗസ്ഥരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. നിലയത്തില്‍ രാത്രിയും പരിശോധന നടത്തി. അപകടാവസ്ഥ മാറിയിട്ടുണ്ട്.

നാലാം നമ്പര്‍ ജനറേറ്ററിന്റെ എല്‍എവിടി പാനല്‍ (ലൈറ്റ്നിങ് അറസ്റ്റര്‍ ആന്‍ഡ് വോള്‍ട്ടേജ് ട്രാന്‍സ്ഫോര്‍മര്‍) കപ്പാസിറ്ററാണ് പൊട്ടിത്തെറിച്ചത്. ഉയര്‍ന്നവോള്‍ട്ടേജ് താഴ്ത്താനുള്ള പ്രൊട്ടക്ഷന്‍ സിസ്റ്റമാണിത്. ഇതില്‍ ഓക്‌സിലറി ട്രാന്‍സ്‌ഫോമറിലേക്ക് സപ്ലൈ എടുക്കുന്ന ഐസൊലേറ്ററിന് തകരാര്‍ സംഭവിക്കുകയായിരുന്നു. ഈ സമയം ഉദ്യോഗസ്ഥര്‍ സമീപമില്ലാതിരുന്നത് ഭാഗ്യമായി. നാലാം നമ്പര്‍ ജനറേറ്ററില്‍ നിന്നാണ് പവര്‍ ഹൗസിലേക്ക് ആവശ്യമായ വൈദ്യുതി എടുക്കുന്നത്. പൊട്ടിത്തെറിയില്‍ പവര്‍ഹൗസിനുള്ളിലാകെ പുക നിറഞ്ഞു.

കെഎസ്ഇബി ഉദ്യോഗസ്ഥരും മൂലമറ്റം ഫയര്‍ഫോഴ്സ് സംഘവും കാഞ്ഞാര്‍ പോലീസും ചേര്‍ന്ന് സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇത് ദുരന്തവ്യാപ്തി കുറച്ചു. അഞ്ചു ദിവസമായി നിലയത്തിലെ ആറു ജനറേറ്ററുകളും പൂര്‍ണ പ്രവര്‍ത്തനത്തിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതോല്‍പാദനത്തില്‍ പകുതിലധികവും മൂലമറ്റം നിലയത്തില്‍ നിന്നായിരുന്നു. 12.385 ദശലക്ഷം യൂണിറ്റായിരുന്നു വെള്ളിയാഴ്ചത്തെ ഉല്‍പാദനം. പുറമെ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിച്ചാണ് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയത്.

2020 ജനുവരി 20നും ഫെബ്രുവരി ഒന്നിനും പവര്‍ ഹൗസില്‍ ചെറിയ പൊട്ടിത്തെറി ഉണ്ടായിരുന്നു. പവര്‍ ഹൗസില്‍ ഏറെക്കാലത്തിനു ശേഷം നവീകരണപ്രവര്‍ത്തികളും നടപ്പാക്കിയിരുന്നു. 2021 ജനുവരി 30 ഓടെയാണ് എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തന സജ്ജമാക്കിത്. ആറ് ജനറേറ്ററുകളും തകരാറുകള്‍ പരിഹരിച്ച് പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത് കെഎസ്ഇബിക്ക് ആശ്വാസമായിരുന്നു. ഇതിനിടെയാണ് അപകടമെത്തുന്നത്. ഈ സാഹചര്യത്തില്‍ പരിമിത ലോഡ് ഷെഡിങ് തുടരേണ്ടി വരും.

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തകരാര്‍ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായും കെ.എസ്.ഇ.ബി ഇന്നലെ രാത്രി അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...