ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പ് ; കമറുദ്ദീന്‍ പുറത്തിറങ്ങാതിരിക്കാന്‍ ഇടതുപക്ഷ സഹയാത്രികനായ അഭിഭാഷകന്‍ ഗുഢാലോചന നടത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ എം.സി കമറുദ്ദീന്‍ എം.എല്‍ എയെ കുടുക്കാന്‍ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന്‍ ഗുഢാലോചന നടത്തിയതായി നിക്ഷേപകന്റെ  വെളിപ്പെടുത്തല്‍. എം.സി കമറുദ്ദീന് ജാമ്യം ലഭിക്കാതിരിക്കാന്‍ പല സമയങ്ങളിലായി പരാതി നല്‍കാന്‍ നിക്ഷേപകരെ അഭിഭാഷകന്‍ നിര്‍ബന്ധിച്ചിരുന്നതായാണ് ആരോപണം. പരാതി നല്‍കിയ നിക്ഷേപകനാണ് വിവരം വെളിപ്പെടുത്തിയത്.

സി.പിഎം സഹയാത്രികനായ കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ ഫാഷന്‍ ഗോള്‍ഡ് നിഷേപ തട്ടിപ്പ് കേസില്‍ പോലീസില്‍ പരാതി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി നിക്ഷേപകര്‍ പറയുന്നു. നിക്ഷേപകരും ഡയറക്ടര്‍മാരും അടങ്ങുന്ന ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുന്നതിനിടെയാണ് അഭിഭാഷകന്‍ പരാതി നല്‍കാന്‍ പേരിപ്പിച്ചത്.

കേസുകളുടെ എണ്ണം കൂട്ടാനായി ഒരു കുടുംബത്തിലെ തന്നെ നിക്ഷേപകരോട് വ്യത്യസ്ത പരാതികള്‍ നല്‍കാന്‍ അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചു. അറസ്റ്റിന് ശേഷവും പുതിയ കേസുകള്‍ കൊടുക്കാന്‍ നേരത്തെ തന്നെ പരാതികള്‍ തയ്യാറാക്കിയിരുന്നതായും നിക്ഷേപകര്‍ പറയുന്നു.

മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചാല്‍ രണ്ട് ദിവസങ്ങള്‍ക്കകം കമറുദ്ദീന് പുറത്തിറങ്ങാനാവും. ഇത് തടയാനായി വീണ്ടും പരാതി കൊടുപ്പിക്കാന്‍ നീക്കം നടത്തിയതാണ് നിക്ഷേപകര്‍ അഭിഭാഷകനെതിരെ തിരിയാന്‍ കാരണം. കേസിലെ മുഖ്യ പ്രതിയെ രക്ഷപ്പെടുത്തി എം.എല്‍.എ മാത്രം കുടുക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നിക്ഷേപകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...