റായ്പൂര്‍: കോണ്‍ഗ്രസ് നക്സലിസത്തിന്‍റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 9 വര്‍ഷക്കാലത്തെ നരേന്ദ്രമോദിയുടെ ഭരണത്തില്‍ നക്സല്‍ ആക്രമണങ്ങള്‍ 52 ശതമാനം വരെ കുറക്കാനായെന്നും ആദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് റാലിക്കിടെ ചത്തീസ്ഗഢിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. “നിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുകളുണ്ട്. ഒന്ന് നക്‌സലിസത്തെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് മറുവശത്ത്, നക്‌സലിസത്തെ ഇല്ലാതാക്കുന്ന ബി.ജെ.പി. ഒരു വശത്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ കോണ്‍ഗ്രസ്. മറുവശത്ത് കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍, ടോയ്‌ലറ്റുകള്‍, കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങള്‍, ധാന്യങ്ങള്‍, വീടുകള്‍ എന്നിവ നല്‍കുന്ന ബി.ജെ.പി”- അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ സംസ്ഥാനത്തെ നക്‌സല്‍ ഭീഷണിയില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ച് വന്നാല്‍ ചത്തീസ്ഗഢിന്‍റെ വികസനത്തിനായി കേന്ദ്രം നല്‍കുന്ന പണം കോണ്‍ഗ്രസിന്‍റെ എ.ടി.എം വഴി ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























