ദിഗ്‌വിജയ് സിംഗിന്റെ സഹോദരനെ കോണ്‍ഗ്രസ് പുറത്താക്കി ; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം. രാജ്യസഭാ എംപിയായ ദിഗ്‌വിജയ് സിംഗിന്റെ സഹോദരനെ കോണ്‍ഗ്രസ് പുറത്താക്കി. മധ്യപ്രദേശ് മുന്‍ എംഎല്‍എയായ ലക്ഷ്മണ്‍ സിങ്ങിനെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് നടപടി. രാഹുലിന് പക്വതയില്ലെന്ന് ലക്ഷ്മണ്‍ സിങ് വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് നടപടി. ആറ് വര്‍ഷത്തെക്കാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടിയന്തിര പ്രാബല്യത്തിലൂടെ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.

പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തില്‍ ആവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അച്ചടക്ക സമിതിയാണ് ലക്ഷ്മണ്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മുന്‍ നിയമസഭാംഗവും അഞ്ചു തവണ എംപിയുമായിരുന്നു ലക്ഷ്മണ്‍ സിംഗ്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിമര്‍ശനത്തില്‍ നേരത്തെ പാര്‍ട്ടി ലക്ഷ്മണ്‍ സിങ്ങിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. പിന്നാലെയാണ് പുറത്താക്കല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...